വൈക്കം : ജോയിന്റ് കൗൺസിൽ വൈക്കം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സമൂഹ അടുക്കളകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. സി.കെ.ആശ എം.എൽ.എ ഭക്ഷ്യവസ്തുക്കൾ നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്തിന് കൈമാറി. കൗൺസിലർമാരായ ഡി.രഞ്ജിത് കുമാർ, എൻ.അനിൽ ബിശ്വാസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ്, സംസ്ഥാന കൗൺസിൽ അംഗം ആർ.സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എൻ.സുദേവൻ, മേഖലാ സെക്രട്ടറി എം.രാംദാസ്, പി.അജിൻലാൽ എന്നിവർ പങ്കെടുത്തു.