തലയോലപ്പറമ്പ് : പുളിക്കൽ ആയുർവേദ ഹോസ്പിറ്റലും, റോട്ടറി ക്ലബ് പെരുവയും ചേർന്ന് പെരുവയിലെ വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും പ്രതിരോധ ഔഷധക്കിറ്റ് വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജുമോൻ പഴേമ്പിള്ളി ഉദ്ഘാടനം ചെയ്തു, റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് പീറ്റർ, സെക്രട്ടറി മനോജ് കുമാർ, ഡോ. ബിനു .സി നായർ എന്നിവർ പങ്കെടുത്തു.