പാലാ : മുത്തോലിയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണ കേന്ദ്രം തുടങ്ങി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഭയം ഏരിയാ ചെയർമാൻ പി.എം. ജോസഫ്, കൺവീനർ ജോയി കുഴിപ്പാല, ടി.ആർ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
മുത്തോലി പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങളിലും കിടപ്പുരോഗികളും ഉൾപ്പെടെ നൂറോളം പേർക്കാണ് തുടക്കത്തിൽ ഉച്ചഭക്ഷണം എത്തിച്ച് നൽകിയത്. കൂടാതെ ജോലി ഇല്ലാതായ അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നുണ്ട്. അഭയം പ്രവർത്തകർ വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകും. കൂടാതെ കേന്ദ്രത്തിൽ എത്തുന്നവർക്കും ഭക്ഷണ പൊതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.