ചങ്ങനാശേരി : ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ സ്‌നേഹസ്പർശത്തിന്റെ നേതൃത്വത്തിൽ മാസ്‌ക് വിതരണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി സി.ഐ പ്രശാന്തിന് നൽകി ഉദ്ഘാടനം ചെയ്തു. അനന്തു, അനിൽ കുമാർ, ജസ്റ്റിൻ തോമസ്, ജോണി ജോസഫ്, ജുനൈദ് മുഹമ്മദ്, എസ് ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
തൃക്കൊടിത്താനം : പൊലീസ് സ്റ്റേഷനിൽ നടന്ന മാസ്‌ക് വിതരണം ഗ്രാമപഞ്ചായത്തംഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. വി.ജെ.ലാലി, ജസ്റ്റിൻ തോമസ് പാലത്തിങ്കൽ, ജൂനൈദ് മുഹമ്മദ്, അനന്തു അനിൽ കുമാർ, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.