പാലാ : ചക്കയിടുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. മീനച്ചിൽ വാഴയിൽ കുന്നുംപുറത്ത് (പളളത്തുശേരിൽ) വിനോദ് (44) ആണ് മരിച്ചത്. സമീപവാസിയുടെ പറമ്പിലാണ് സംഭവം. ശിഖരം ഒടിഞ്ഞ് താഴെവീഴുകയായിരുന്നു. ഉടൻ തെളളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : സിന്ധു. മക്കൾ : ശ്രീക്കുട്ടൻ (പ്ലസ്ടു വിദ്യാർത്ഥി), പ്രവീണ (എട്ടാം ക്ലാസ് വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.