അടിമാലി: ആൾക്കൂട്ടപരിപാടികൾക്ക് എപ്പോൾ അനുമതി ലഭിക്കുമെന്ന ആശങ്കയിലാണ് ഫോട്ടോഗ്രാഫി മേഖലയിലുള്ളവർ. ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്ന വിഭാഗത്തിൽ മുൻപന്തിയിലാണ് ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫർമാരും. ഫെബ്രുവരി മാസത്തിൽ വർക്കുകൾ കഴിഞ്ഞ് ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന സീസണിലെ വർക്കുകൾ ചെയ്യാ ൻ കാത്തിരിന്നവരുടെ മുൻപിലേക്കാണ് കൊവിഡ് 19 എന്ന മഹാമാരി എത്തിയത്.സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി നീക്കം ചെയ്താലും അതിൽ ഏറ്റവും അവസാനം വരെ കാത്തിരിക്കേണ്ടവരാണ് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫറുമാരുമാണ് . ആൾക്കൂട്ട പരിപാടികൾക്ക് എന്ന് അനുവാദം കിട്ടുന്നോ അതുവരെയുള്ള അനന്തമായ കാത്തിരിപ്പിലാണ് ഈ മേഖലയിൽ പണിയെടുക്കുന്നവർ അനുഭവിക്കേണ്ടിവരുക .കഴിഞ്ഞ സീസണിൽ ചെയ്തവർക്കുകൾ തീർത്തു കൊടുക്കാൻ പോലും പറ്റിയിട്ടില്ല. വീട്ടിലിരുന്ന് എഡിറ്റിംഗ് ,ഡിസൈനിംഗ് ജോലിയും ചെയ്യാം.പക്ഷെ കല്യണ ആൽബങ്ങൾ തയ്യാറാക്കണമെങ്കിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള കളർ ലാബുകൾ തുറന്ന് പ്രവർത്തിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തിലെ സമസ്ത മേഖലകളെക്കുറിച്ചു മനസ്സിലാക്കി പ്രതികരിക്കുന്ന നമ്മുടെ മുഖ്യമന്ത്രി അടിയന്തരമായി ഈ മേഖലയിൽ ഉള്ളവരെ കൂടി പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
സർക്കാരിന്റെ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കാത്ത മേഖലയാണ് ഫോട്ടോഗ്രാഫി രംഗത്ത് പണിയെടുക്കുന്നവർ.ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനാൾക്കാരുടെ ജീവിതം ഇപ്പോൾ വഴിമുട്ടി നിൽക്കുകയാ്.കാമറകൾക്കും അനുബന്ധ തൊഴിലുപകരണങ്ങൾക്കുമായി ലക്ഷകണക്കിന് രൂപയാണ് പലരും ലോണെടുത്തിരിക്കുന്നത്.ഫോട്ടോഗ്രാഫർമാരേയും സ്റ്റുഡിയോകളായും ആശ്രയിച്ച് കഴിയുന്ന കളർ ലാബുകൾ ഫോട്ടോ ലാമിനേഷൻ ജോലിയെടുക്കുന്നവർ ഇവരുടെയെക്കെ ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി ഉയർന്ന് വരുന്നു.സ്വയം തൊഴിൽ കണ്ടെത്തി കുടുംബം പോറ്റുന്ന കേരളത്തിലെ ഫോട്ടോഗ്രഫി വീഡിയോഗ്രഫി അനുബന്ധ തൊഴിൽ രംഗത്തുണ്ടായ തിരിച്ചടി എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിലുള്ള അനിശ്ഛിതത്വമാണ് നിലനിൽക്കുന്നത്.