കോട്ടയം: സർജിക്കൽ സ്പിരിറ്റിന് മെഡിക്കൽ സ്റ്റോറിൽ വൻ ഡിമാൻഡായതോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം ഇടപെട്ടു . ഗൗരവത്തോടെയാണ് എക്സൈസും ഇതു നിരീക്ഷിക്കുന്നത്.

സാനിറ്റൈസർ നിർമിക്കാനും ഇൻജക്ഷന് മുൻപ് ശരീരം വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന സർജിക്കൽ സ്പിരിറ്റ് വ്യാജമദ്യ നിർമാണത്തിന് കൊണ്ടുപോകുന്നതാവാമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടൽ. ആശുപത്രികളെല്ലാം ഹോൾസെയിലായാണ് സ്പിരിറ്റ് വാങ്ങുന്നത്. സാനിറ്റൈസർ നിർമിക്കാൻ ഇത്രയും അളവ് വേണ്ടാത്തതിനാലാണ് സംശയം ഉടലെടുത്തത്. ഉള്ളിൽ ചെന്നാൽ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ ആർക്കും അധികം കൊടുക്കരുതെന്ന് നിർദേശം നൽകി. ഇന്നലെ വൈകിട്ട് നഗരത്തിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് നൂറ് മില്ലിയുടെ പത്ത് കുപ്പിയാണ് വാങ്ങിക്കൊണ്ടു പോയത്.

മദ്യത്തിൽ അടങ്ങിയിരിക്കുന്നത് മീഥയിൽ ആൽക്കഹോളാണ് . സർജിക്കൽ സ്പിരിറ്റ് ഐസോ പ്രൊപ്പൈൽ ആൽക്കഹോളാണ് . ഇത് മദ്യമായി ഉപയോഗിച്ചാൽ മരണത്തിന് വരെ കാരണമാകും.

നിയന്ത്രണമില്ലാതെ സർജിക്കൽ സ്പിരിറ്റ് കൊടുക്കേണ്ടെന്നാണ്നിർദേശം''

അജു ജോർജ് കുര്യൻ, ഡ്രഗ്സ് ഇൻസ്പെക്ടർ