വൈക്കം: ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ചെത്തുതൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫാമിലി വെൽഫയർ സൊസൈറ്റിയിൽ അംഗങ്ങളായവർക്ക് ആയിരം രൂപ വീതമാണ് നൽകിയത്. സൊസൈറ്റി പ്രസിഡന്റ് വി.എൻ ഹരിയപ്പൻ, സെക്രട്ടറി ബി.രാജേന്ദ്രൻ, ട്രഷറർ പി.ആർ ശശി, ഡി.രഞ്ജിത്കുമാർ, എം.എസ് സുരേഷ്, പി.ഡി വിനോദ്, കെ.ടി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി തൊഴിലാളികളുടെ വീടുകളിലെത്തിയാണ് തുക വിതരണം ചെയ്തത്.