കോട്ടയം: ലോക്ക് ഡൗൺ കഷ്ടപ്പാടിനിടയിലും നിത്യനിദാന കർമങ്ങൾ നടത്തുന്ന ക്ഷേത്ര പൂജാരിമാർക്കും ജീവനക്കാർക്കും കലാകാരന്മാർക്കും ആശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിയും ജനറൽ സെക്രട്ടറി എം.കെ അരവിന്ദാക്ഷനും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെക്കൂടാതെ ഊരാണ്മ, സ്വകാര്യ ക്ഷേത്രങ്ങളും ഉണ്ട്. മിക്ക ക്ഷേത്രങ്ങളിലെ ജീവനക്കാരും തുച്ഛമായ വേതനം പറ്റിയാണ് കഴിയുന്നത്. ഭക്തജനങ്ങൾ നൽകുന്ന ദക്ഷിണയും പലപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായിച്ചിരുന്നു. പക്ഷേ ലോക്ക് ഡൗൺ വന്ന് ക്ഷേത്രങ്ങളും അടച്ചതോടെ വലിയ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിന് സർക്കാർ നടപടിയെടുക്കണം.