കടുത്തുരുത്തി : കെ .എം മാണിയുടെ ഒന്നാം ചരമവാർഷികം കേരള കോൺഗ്രസ് (എം) സംസ്ഥാനത്തുടനീളം അദ്ധ്വാനവർഗ്ഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാർട്ടി പ്രവർത്തകർ നേതൃത്വം നൽകുമെന്ന് പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെ മേൽനോട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുളള ആവശ്യങ്ങളിൽ സഹകരിക്കും. അനാഥ മന്ദിരങ്ങൾ അടക്കമുള്ള വിവിധ സാമൂഹ്യസേവന കേന്ദ്രങ്ങളിൽ സഹായം എത്തിക്കും.