പാലാ : കട്ടച്ചിറയിലെ ഇഷ്ടിക തൊഴിലാളികളുടെ തീപിടിച്ച ജീവിതത്തിന് ആശ്വാസവുമായി പാലാ ഫയർ ഫോഴ്‌സ്. കട്ടച്ചിറയിൽ ആഹാരത്തിനും, മരുന്നിനും നിവർത്തിയില്ലാതെ കഴിഞ്ഞിരുന്ന ഇഷ്ടിക നിർമ്മാണതൊഴിലാളികളായ 20കുടുംബങ്ങൾക്കാണ് ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ കെ.ആർ. ഷാജിമോന്റെ നേതൃത്വത്തിൽ സഹായമെത്തിച്ചത്. സേനാംഗങ്ങൾ സ്വന്തം പണം മുടക്കി ഇവർക്ക് അരിയും പല വ്യഞ്ജനങ്ങളും മരുന്നും വാങ്ങി നൽകുകയായിരുന്നു.