പൊൻകുന്നം : നിർദ്ധനരായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനായുള്ള പൊൻകുന്നം ടാക്‌സി ഡ്രൈവേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ യാത്രയ്ക്ക് തുടക്കമായി. പൊൻകുന്നം ഇടത്തംപറമ്പ് സ്വദേശിനിയായ കാൻസർ രോഗിയെയാണ് ഇന്നലെ ഇടയരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നിരവധി ഫോൺ കോളുകൾ എത്തുന്നുണ്ടെന്നും പരാമവധി ആൾക്കാരെ സഹായിക്കണമെന്നാണ് സൊസൈറ്റിയുടെ തീരുമാനമെന്നും സെക്രട്ടറി പി.എസ്. അബ്ദുൾ മജീദ് പറഞ്ഞു.