ചങ്ങനാശേരി : കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ ടെർമിനൽ പണിയുന്നതിനായി സി.എഫ് തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നിലവിലുള്ള കെട്ടിടം അപകടാവസ്ഥയിലാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടോയെന്ന് വിദഗ്ദ്ധരെക്കൊണ്ട് പരിശോധിക്കാനും ആവശ്യമെങ്കിൽ കെട്ടിടം ഉടൻ പൊളിച്ചു നീക്കാനും നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് എം.എൽ.എ കത്ത് നൽകി. ഗതാഗതവകുപ്പ് പുതിയ ടെർമിനലിന്റെ പണികൾ ആരംഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടരക്കോടി ഇപ്പോൾ വീണ്ടും അനുവദിച്ചതെന്ന് എം.എൽഎ പറഞ്ഞു.