പാലാ : ആശ്വാസത്തിന്റെ കിറ്റുമായി മുൻ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ. കൊഴുവനാൽ പഞ്ചായത്തിലെ 1, 2, 13 വാർഡുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 200 കുടുംബങ്ങളിലാണ് ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗമായ ജോസ് മോന്റെ ഒരു മാസത്തെ ഓണറേറിയവും കെഴുവംകുളം, കോയിക്കൽകുന്നേൽ ജലവിതരണ പദ്ധതികളുടെ സാമ്പത്തിക സഹായവും, അഭ്യുദയകാംക്ഷികളായ 25 പേരുടെ സഹകരണവും കൊണ്ടാണ് 2 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയത്.