പാലാ : സാമൂഹ്യഅടുക്കളകൾക്ക് അദ്ധ്യാപക സംഘടനയുടെ കൈത്താങ്ങ്. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പാലാ സബ്ജില്ലയിലെ വിവിധ സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവസത്തെക്കുള്ള പച്ചക്കറികളും മറ്റു അനുബന്ധ സാധനങ്ങളും നൽകി. പാലാ മുനിസിപാലിറ്റി, ഭരണങ്ങാനം, തലപ്പുലം, മുത്തോലി പഞ്ചായത്തുകളിലെ സാമൂഹ്യ അടുക്കളകളിലേക്കാണ് വിഭവങ്ങൾ നൽകിയത്. ജില്ലാ പ്രസിഡന്റ് കെ.സി. ജോൺസൺ, സബ് ജില്ലാ സെക്രട്ടറി ജോയ്‌സ് ജേക്കബ്, ഹെഡ്മാസ്റ്റർമാരായ സോയ് തോമസ്, ബേബി തോമസ്, ടോംസൺ വി. ജോസ്, സജിമോൻ കെ.വി, അധ്യാപകരായ മൈക്കിൾ ജോസഫ്, സജി ജോസഫ്, മാത്യൂ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിനു നേതൃത്വം നൽകി.