ചങ്ങനാശേരി: മുംബയിലും ഡൽഹയിലും കൊവിഡ് സ്ഥിരീകരിച്ച നഴ്‌സുമാർക്ക് വിദ്ഗ്ദ്ധ ചികിത്സ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യാ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ (ഐ.എൻ.പി.എ) ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പുറത്തേക്ക് ലക്ഷകണക്കിന് നഴ്‌സുമാരാണ് ജോലി തേടി പോയിട്ടുള്ളത്. രോഗബാധിതരായ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന് ഐ.എൻ.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി എസ്. മിനി എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.