koda
തോട്ടാപ്പുരയിൽ കണ്ടെത്തിയ കോട എക്‌സൈസ് സംഘം നശിപ്പിക്കുന്നു

അടിമാലി: മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാജവാറ്റ് സജീവമാകുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ഓരോ എക്‌സൈസ് റേഞ്ചോഫീസുകൾക്ക് കീഴിലും രജിസ്റ്റർ ചെയ്യുന്നത്.അടിമാലി തോട്ടാപ്പുരയിൽ കല്ലാർകുട്ടി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റേരിയയിൽ നിന്നും ഒളിപ്പിച്ചു വച്ചിരുന്ന നൂറ് ലിറ്റർ കോട അടിമാലി എക്‌സൈസ് സംഘം പിടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം.ക്യാച്ച്‌മെന്റ് ഏരിയയിലെ ചേമ്പിൻകാടിനിടയിലായിരുന്നു വലിയ ക്യാനിനുള്ളിൽ കോട സൂക്ഷിച്ചിരുന്നത്.കണ്ടെത്തിയ കോട എക്‌സൈസ് നശിപ്പിച്ചു.പ്രതികളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ വി ആർ രാജാറാം,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജിത്ത് എംഎസ്,അബ്ദുൾ ലത്തീഫ്,ജോബിഷ് ജോർജ്ജ്,കെ പി ശ്രീകുമാർ, അരുണാശ്രീ എന്നിവരുൾപ്പെട്ട സംഘമാണ് കോട കണ്ടെത്തി നശിപ്പിച്ചത്.എക്‌സൈസ് സംഘം പരിശോധന ഊർജ്ജിതമാക്കമ്പോഴും ജില്ലയുടെ ഉൾമേഖലകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ സജീവമാണ്