rajendran-mani

അടിമാലി: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു.
മാങ്കുളം താളുംകണ്ടം ആദിവാസി കുടിയിലെ രാജേന്ദ്രൻ മണി (40) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിലാണ് അപകടം. അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുവഴി മരിച്ചു.സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ.ഉഷ.മക്കൾ.രഞ്ജിത്ത്, രഞ്ജു.