പൊൻകുന്നം : അവധിക്കാലമായതിനാൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ആവശ്യമായ ക്രമീകരണം ഗ്രന്ഥശാലകളിൽ ഏർപ്പെടുത്തുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ അറിയിച്ചു. മുതിർന്നവർക്ക് വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുന്നതിനും പദ്ധതിയുണ്ട്.