പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഭവനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ഈസ്റ്റർ ആശംസകൾ അറിയിച്ച് അപ്പം വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പൊൻകുന്നം യൂണിറ്റ് പ്രസിഡന്റ് ടോമി ഡോമിനികിനെ സന്ദർശിച്ച് ഭവനസന്ദർശനത്തിന് തുടക്കം കുറിച്ചു. ബി.ജെ.പി നേതാക്കളും പഞ്ചായത്തംഗങ്ങളും വിവിധ സ്ഥലങ്ങളിൽ ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.