അടിമാലി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ നിശബ്ദ പോരാളികളായി ഇവിടെ രാപ്പകലില്ലാതെ ജോലിചെയ്യുകയാണ് പഞ്ചായത്ത് ജീവനക്കാർ ഇവർക്ക് അവധി ദിവസങ്ങളോ ഓഫിസ് സമയമോ ബാധകമല്ല. സർക്കാർ കമ്യൂണിറ്റി കിച്ചൻ പറഞ്ഞദിവസം തന്നെ 150 ഓളം ആളുകൾക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കാൻ തുടങ്ങി.കൂടാതെ വാടകക്കാരും കോൺട്രാക്ടർമാരും ഉപേക്ഷിച്ച 400 ഓളം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു.ഐസുലേഷനിൽ കഴിയുന്ന 239 ഓളം ആളുകൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ആവശ്യത്തിന് സൗകര്യമില്ലാതെ താമസിച്ചിരുന്ന 87 അന്യസംസ്ഥാന തൊഴിലാളികളെ മാറ്റിപാർപ്പിച്ചു. മച്ചിപ്ലാവിലെ ഫളാറ്റിൽ താമസിക്കുന്ന 160 കുടുബംങ്ങൾക്ക് 5 കിലേ അരിയും കറിപൊടികളും നൽകി.2 ലക്ഷത്തോളം രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ചിലവാക്കുകയും 2 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് അരിയും പലചരക്കും മറ്റ് ഉല്പന്നങ്ങളും സംഭാവനയായി ലഭിക്കുകയുണ്ടായി. പഞ്ചായത്തിൽ ലഭിക്കുന്ന സാധനങ്ങൾ കിറ്റുകളിലാക്കുന്ന പ്രവർത്തനം പഞ്ചായത്ത് ജീവനക്കാരാണ് ചെയ്യുന്നത്. കോറണ്ടയിനിൽ കഴിയുന്നവർക്കും, ഭക്ഷണം കഴിക്കാൻ നിർവ്വാഹമില്ലാത്തവർക്കും പഞ്ചായത്തിന്റെ വാഹനത്തിൽ മൂന്നു നേരവും എത്തിച്ചു നല്കുന്നു. ഇതിനിടയിൽ ഓഫീസ് സംബന്ധമായ മുഴുവൻ ജോലികളും ജീവനക്കാർ ചെയ്തു പോരുന്നു. 20 ഓളം വാളിന്റിയേഴ്‌സ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും വിവരശേഖരണവും നടത്തുകയാണ് .സെക്രട്ടറികെ. എൻ. സഹജന്റെ നേതൃതണ.വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ദീപാ രാജീവും മറ്റ് മെമ്പർമാരും ഒപ്പം മുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുംപൊലിസിനൊടൊപ്പം പഞ്ചായത്ത് ജീവനക്കാരുടെ പ്രവർത്തനവും മാതൃകാപരമാണ്