കോട്ടയം : വിഷുദിനം പ്രാർത്ഥനാ ദിനമായി ആചരിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം കോട്ടയം യൂണിയനിൽ നടപ്പാക്കും. വിഷുദിനത്തിൽ രാവിലെ ഗുരുദേവ ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് അതിന് മുൻപിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കൊളുത്തി, സുഗന്ധദ്രവ്യങ്ങൾ പുകച്ച് രാവിലെ 7 മുതൽ 8 വരെ കുടുംബാംഗങ്ങൾ പ്രാർത്ഥന നടത്തണം.ഗുരുധ്യാനം, ദീപാർപ്പണം, ഗുരുസ്തവം, ഗുരുഷട്കം, ഭദ്രകാള്യാഷ്ടകം, പിണ്ഡനന്ദി, ഗദ്യ പ്രാർത്ഥന, ദൈവദശകം എന്നീ പ്രാർത്ഥനകൾ ചൊല്ലി സമൂഹനന്മയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ശാഖ, യൂത്ത് വനിതാ സംഘം, കുടുംബയോഗം മൈക്രോ ഫിനാൻസ് സൈബർ സേനാ ,വൈദിക സമിതി പ്രവർത്തകരും നിർദേശം നടപ്പാക്കണമെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു.