അടിമാലി: അടിമാലിയിൽ അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു.അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം താമസിക്കുന്ന പാലക്കത്തൊട്ടി ബിനീഷിന്റെ രണ്ട് ആടുകളാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച്ച പുലർച്ചെ ബിനീഷിന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻ കൂട്ടിൽ കെട്ടിയിരുന്ന ആടുകൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.പുലർച്ചെ നാല് മണിയോടെ പ്രദേശത്ത് വലിയ തോതിൽ നായ്ക്കൾ ബഹളം വച്ചിരുന്നതായി ബിനീഷ് പറഞ്ഞു.ആ സമയത്ത് പുറത്തിറങ്ങി നോക്കിയിരുന്നെങ്കിലും രാവിലെയാണ് കൂട്ടിൽ ചത്ത് കിടക്കുന്ന ആടുകൾ വീട്ടുടമസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.ചത്ത ആടുകളിലൊന്ന് പൂർണ്ണ ഗർഭിണിയായിരുന്നു.പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം പതിവായിട്ടുണ്ട്.സംഭവത്തെ തുടർന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ചിലെ വനപാലകർ പ്രദേശത്തെത്തി പരിശോധന നടത്തി.മണ്ണിൽ പതിഞ്ഞിട്ടുള്ള കാൽപ്പാടുകളുടെ ചിത്രങ്ങൾ ശേഖരിച്ചു.ആക്രമണം നടത്തിയത് കാട്ടുപൂച്ചയാണെന്ന സൂചനയാണ് വനപാലകർ നൽകുന്നത്.ആടുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വനമേഖലയിൽ നിന്നും മ്ലാവ് അടിമാലി ടൗണിൽ എത്തുകയും പൊളിഞ്ഞ പാലത്തുവച്ച് അന്ത്യം സംഭവിക്കുകയും ചെയ്തിരുന്നു.ഏതാനും നാളുകൾക്ക് മുമ്പ് വാളറക്ക് സമീപം കോളനിപ്പാലത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടുപൂച്ചയെത്തുകയും പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി ഉയർത്തുകയും ചെയ്തിരുന്നു.ഇത്തരം സംഭവങ്ങളിൽ വ്യക്തത വരുത്താൻ വനപാലകരുടെ ഇടപെടൽ വേണമെന്ന ആവശ്യം പ്രദേശവാസികൾ