പാലാ: വിൻസെന്റ് ഡിപോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രി, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ആൻജു.സി.മാത്യു, ഫയർ സ്റ്റേഷനിൽ ഫയർ ഓഫീസർ കെ.ആർ ഷാജിമോൻ എന്നിവർ എം.എൽ.എയിൽ നിന്നും മാസ്‌കുകളും സാനിറ്റൈസറുകളും ഏറ്റുവാങ്ങി. വിൻസെന്റ് ഡി പോൾ സൊസൈറ്റി ഭാരവാഹി തങ്കച്ചൻ കാപ്പൻ, ജോസ് പാറേക്കാട്ട്, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം എന്നിവർ സന്നിഹിതരായിരുന്നു.