കറുകച്ചാൽ: ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുതിരമല ശുദ്ധജലവിതരണ സമിതി മാർച്ച് മാസത്തെ വെള്ളക്കരം പിരിവ് ഒഴിവാക്കിയതായും ഏപ്രിൽ, മെയ് മാസത്തെ വെള്ളക്കരം പകുതിയായി കുറയ്ക്കുമെന്നും പ്രസിഡന്റ് ജയിംസ്‌കുട്ടി കിക്കേപ്പറമ്പിൽ, സെക്രട്ടറി സി.എസ് റെജി ചെറുപുതുപ്പള്ളി എന്നിവർ അറിയിച്ചു.