തൊടുപുഴ: നഗരസഭ ആറാം വാർഡിൽ മൗണ്ട് സീനായി ആശുപത്രിക്ക് സമീപം ഏതാനും വീടുകളിൽ ആളുകൾക്ക് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഡങ്കിപ്പനി ആണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ തൊടുപുഴ നഗരസഭ പ്രദേശത്തെ എല്ലാ കുടുംബങ്ങളും ഡങ്കിപ്പനി പകരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് നഗരസഭ ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവർ അറിയിച്ചുകൊതുക് വളരാൻ ഇടയുള്ള ഉറവിടങ്ങളും കണ്ടെത്തി നശിപ്പിക്കുന്നതിന് എല്ലാ കുടുംബങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണ് . വെള്ളി, ശനി ദിവസങ്ങളിൽ ഡ്രൈഡേ ആചരിക്കേണ്ടതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ജീവനക്കാരും നഗരസഭ ജീവനക്കാരും കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ കൊതുക് ജന്യ രോഗങ്ങൾ പടരാതിരിക്കാൻ വാർഡ്തല ശുചിത്വ സമിതി ബന്ധപ്പെട്ട വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.