അടിമാലി: ആദിവാസി യുവാവിനെ മർദ്ദിച്ച കേസ്സിൽ ഒരാൾ അറസ്റ്റിൽ. അടിമാലി ഇടത്തിക്കുടി ദിലീപ് (41) നെയാണ് അറസ്റ്റചെയ്തത്. ശിവരാത്രി മഹോത്സവത്തിന് ഗാനമേള നടന്നു കൊണ്ടിരുന്ന അവസരത്തിൽ അമ്പലത്തിന്റെ മതിലിനുള്ളിൽ ചെരിപ്പിട്ട് പ്രവേശിച്ചു എന്നു പറഞ്ഞ് കുളമാൻ കുടി ബിജു (28) എന്ന ആദിവാസി യുവാവിനെ മർദ്ദിക്കുകയുണ്ടായി. മർദ്ദനത്തിൽ ബിജു വീഴുകയും വീഴ്ചയിൽ നട്ടല്ലിന് ഗുരുതരമായി പരിക്കേറ്റു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബിജു 15 ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.തുടർന്ന് ബെഡ് റെസ്റ്റിലാണ് ബിജു.ബിജുവിന്റെ പരാതിയെ തുടർന്ന് അടിമാലി പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എസ്.ഐ ബെന്നിസ്‌കറിയ, എസ്.സി.പി.ഒ അജിത് എം.യു എന്നിവരാണ് അറസ്റ്റ് ചെയ്തത്