മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള മാസ്ക്കുകളുടെ നിർമ്മാണം തുടങ്ങി. ആദ്യഘട്ടത്തിൽ 10000 മാസ്‌കുകൾ നിർമ്മിക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശത്തെതുടർന്നാണ് യൂണിയൻ സൗജന്യമായി മാസ്ക്കുകൾ നൽകുന്നത്.

മുണ്ടക്കയം സൗത്ത്, പാലൂർക്കാവ്, പുലിക്കുന്ന് ശാഖകളിലെ തയ്യൽ യൂണിറ്റുകളിലാണ് മാസ്‌ക് നിർമ്മാണം ആരംഭിച്ചത്. മാസ്‌ക് നിർമ്മിക്കാനുള്ള സാധനങ്ങൾ വിവിധ തയ്യൽ യൂണിറ്റുകൾക്ക് ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാൽ.എസ്.തകടിയേൽ വിതരണം ചെയ്തു. സെക്രട്ടറി അഡ്വ.പി. ജീരാജ് മാസ്‌ക് നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹൈറേഞ്ച് യൂണിയൻ ഭാരവാഹികളായ ഡോ പി.അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി, വിവിധ ശാഖാ ഭാരവാഹികളായ പി.എൻ രവി, ടി.വി ഗോപാലകൃഷ്ണൻ, എം.എസ് ബാബു, എ.ആനന്ദൻ എന്നിവർ പങ്കെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, അംഗം ബെന്നി ചേറ്റുകുഴി എന്നിവർ മാസ്‌ക് നിർമ്മാണ യൂണിറ്റുകൾ സന്ദർശിച്ചു.