കടുത്തുരുത്തി : ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബുവിന്റെ നിര്യാണത്തിൽ കടുത്തുരുത്തി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ടി.വി. ബാബുവിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി എൻ.കെ.രമണൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സോമൻ കപിക്കാട്, സെക്രട്ടറി എം.ആർ.ബിനീഷ് , ടി.സി.ബൈജു , സുധാ മോഹൻ, ധനേഷ് കെ.വി, സന്തോഷ് ആയാംകുടി, ശശി കാണക്കാരി, വിശ്വൻ കുറവിലങ്ങാട്, പുഷ്പാംഗദൻ ഞീഴൂർ, സദാനന്ദൻ കടപ്ലാമറ്റം, രാജൻ മുളക്കുളം, രവി മരങ്ങാട്ടു പിളളി എന്നിവർ സംസാരിച്ചു.