പാമ്പാടി: കോത്തല ശ്രീസൂര്യനാരായണപുരം ക്ഷേത്രത്തിൽ 14 മുതൽ 23വരെ നടത്താനിരുന്ന പത്താമുദയ മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായി നടത്തും. നിർമാല്യ ദർശനം, പ്രത്യേക വഴിപാട്, അന്നദാനം, താലസമർപ്പണം തുടങ്ങിയവ ഒഴിവാക്കിയെന്ന് സെക്രട്ടറി വി.എസ്.രവീന്ദ്രൻ അറിയിച്ചു.