കോട്ടയം : റേഷൻകടകൾ വഴി സൗജന്യമായി നൽകുന്ന പലവ്യഞ്ജന കിറ്റ് ജില്ലയിൽ ആദ്യ ദിവസം 8835 റേഷൻ കാർഡ് ഉടമകൾക്ക് നൽകി. ഇന്നലെ പട്ടികവർഗക്കാർക്ക് മാത്രം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ കിറ്റുകൾ ലഭ്യമായ സാഹചര്യത്തിലാണ് എ.എ.വൈ വിഭാഗത്തിൽപ്പെടുന്ന മറ്റുള്ളവർക്കും നൽകിയത്. ഇന്ന് വിതരണമില്ല. നാളെയും എ.എ.വൈ വിഭാഗത്തിൽപ്പെടുന്നവർക്കാണ് കിറ്റുകൾ നൽകുകയെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ 90.74 ശതമാനം കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ വിതരണം ചെയ്തു. ആകെയുള്ള 514568 കാർഡ് ഉടമകളിൽ 489455 പേരും റേഷൻ വാങ്ങി.