കോട്ടയം : ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബുവിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.ജി.തങ്കപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രിനിവാസൻ പെരുന്ന, ഷാജി കടപ്പൂർ തുടങ്ങിയവർ സംസാരിച്ചു.