വൈക്കം: കെ.എം മാണിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഗവ. ആശുപത്രിയിലെ കിടപ്പുരോഗികൾക്കും ആശ്രിതർക്കും അന്നദാനം നൽകി. വരും ദിവസങ്ങളിലും അന്നദാനം നൽകാനുള്ള അരിയും പലവ്യഞ്ജനങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറി. അന്നദാനം നഗരസഭാ ചെയർമാൻ ബിജു.വി.കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം, സെബാസ്റ്റ്യൻ ആന്റണി, നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, കൗൺസിലർ എസ്. ഹരിദാസൻ നായർ എന്നിവർ പങ്കെടുത്തു.