പാലാ: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും എക്കാലവും റോൾമോഡൽ ആക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ.എം. മാണിയെന്ന് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഒന്നാം ചരമവാർഷിക ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം കെ.എം. മാണിയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.