പള്ളിക്കത്തോട്: കൊവിഡിനെതിരെ പ്രവർത്തിക്കുന്നവരെ ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം പള്ളിക്കത്തോട് പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരെയും സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും കെ.എസ്.ഇ.ബി ജീവനക്കാരെയും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി.ജി, പഞ്ചായത്ത് പ്രസിഡന്റ് അജിത് തോമസ്, ജനറൽ സെക്രട്ടറി ദീപേഷ് പി..ഡി, സന്ദീപ് ജെ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.