കോട്ടയം : ആലപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എട്ടു പേരെ കോട്ടയത്ത് കണ്ടെത്തി. മാർച്ച് 22ന് ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ ഇദ്ദേഹം യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ കോട്ടയത്തെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സുഹൃത്തിനും കുടുംബാംഗങ്ങൾക്കും ആലപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന കാർ ഓടിച്ചയാൾക്കും ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാവരെയും സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കും. സെക്കൻഡറി കോൺടാക്ടുകളായ 65 പേർക്കും പൊതുസമ്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.