കോട്ടയം : മുണ്ടക്കയത്ത് അസാം സ്വദേശി ഗുൽസർ ഹുസൈൻ(23) മരിച്ചത് ഹൃദ്രോഗം മൂലമെന്ന് പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു. രണ്ട് സഹോദരൻമാർക്കും അസമിൽനിന്നുള്ള മറ്റ് രണ്ട് തൊഴിലാളികൾക്കുമൊപ്പം താമസിച്ചിരുന്ന ഗുൽസറിനെ ഇന്നലെ രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം.