kobmathew
മാത്യു ജോസഫ്

പൊൻകുന്നം : പൊൻകുന്നം അട്ടിക്കൽ പടന്നമാക്കൽ മാത്യു ജോസഫ് (78) ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയിലെ റിട്ട.ജീവനക്കാരനായിരുന്നു,​ അമ്പതുവർഷത്തിലേറെയായി അമേരിക്കയിലാണ് താമസം. പൊൻകുന്നം പടന്നമാക്കൽ പരേതരായ പി.സി.മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. മക്കൾ: ഡോ.ജിജോ ജോസഫ്(ന്യൂയോർക്ക്), ഡോ.ജിജി അഞ്ജലി ജോസഫ്. മരുമകൻ: അബി(ഫിലാഡൽഫിയ). സഹോദരങ്ങൾ: പി.എം.മാത്യു (പൊൻകുന്നം), തോമസ് മാത്യു(ചിക്കാഗോ), തെരേസ ജോസഫ് അന്ത്രപ്പേർ, പരേതനായ ജേക്കബ് മാത്യു(ഗ്രേസ് ഫർണിച്ചർ, മൂവാറ്റുപുഴ). സംസ്‌കാരം ന്യൂയോർക്കിൽ നടത്തും.