വൈക്കം: ലോക്ക് ഡൗൺ കാലത്തും സേവനത്തിന്റെ പാതയിൽ വൈക്കത്തെ ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ യൂണിറ്റ്. വി ആർ എസ് പാക്കേജ് നടപ്പാക്കിയതോടെ ജീവനക്കാരുടെ വലിയൊരു ഭാഗം പുറത്തുപോയി. ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ട്. ഈ അവസരത്തിലും യാതൊരു പരാതിയുമില്ലാതെ ഇവർ ജോലി നോക്കുന്നത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും റീചാർജ് മറ്റും കിട്ടാതെ വന്നതോടെ ആളുകൾ ബുദ്ധിമുട്ടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ആശ്വാസമാവുകയാണ് കസ്റ്റമർ കെയർ ഓഫീസ്. സിം റിപ്പയർ, ന്യൂ കണക്ഷൻ, മൊബൈൽ റീചാർജ് എല്ലാം തന്നെ ഇവിടെ സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി നടക്കുന്നു. താലൂക്കിൽ പ്രവർത്തിക്കുന്ന ഏക കസ്റ്റമർ കെയർ ഇതു മാത്രമാണ്.