കോട്ടയം : കൊവിഡ് എന്ന മഹാമാരിയെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് പൊതുപ്രവർത്തകർ ആയുധമാക്കരുതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാദേവിപറഞ്ഞു. ഭരണ-പ്രതിപക്ഷ നേതാാക്കൾ പരസ്പരം ചെളിവാരിയെറിയൽ നടത്തിയാൽ കൊവിഡിനെ പ്രതിരോധിക്കാനാവില്ല. രോഗത്തിന്റെ ഭീതിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ എല്ലാവരും കർമ്മനിരതരാവുകയാണ് ചെയ്യേണ്ടത്. ലോക്ക് ഡൗൺ നീട്ടുന്നതിലൂടെ സ്വകാര്യമേഖലയിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഗുരുതരമായ സ്ഥിതി സർക്കാർ തിരിച്ചറിയണം. ഇത്തരത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ വിവരശേഖരത്തിനായി സർക്കാർ അടിയന്തരമായി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കണം. മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിലാകുന്ന ആയിരക്കണക്കിനാളുകളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം ഇല്ലാതാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഉചിതമായ രക്ഷാപാക്കേജുകൾ ആവിഷ്‌കരിക്കണമെന്നും അവർ പറഞ്ഞു.