hop

കോട്ടയം : കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് നിർമ്മിച്ച് മാതൃകയായി ജില്ലാ ആയുർവേദ ആശുപത്രി. ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടുലെയർ തുണി മാസ്‌കുകൾ സീനിയർ ഫാർമസിസ്റ്റ് ബെൻസിയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. ബെൻസിയും തയ്യലറിയാവുന്ന മറ്റു ജീവനക്കാരും മാസ്‌കുകൾ ആശുപത്രിയിൽ തന്നെയുള്ള തയ്യൽ മെഷീനിൽ തുന്നിയെടുക്കും. ജീവനക്കാർക്ക് കൊടുക്ക് കഴിഞ്ഞ് ബാക്കിയുള്ളവ സർക്കാർ നിർദ്ദേശം അനുസരിച്ച് ആവശ്യക്കാർക്കു നൽകുന്നതിനാണ് പദ്ധതി. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.അജിത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.