പാലാ: ക്യാൻസർ രോഗിക്ക് ആശ്വാസമരുന്നുമായി പാലാ ഫയർഫോഴ്‌സ്. നാലു വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്ന മുത്തോലി വെള്ളിയെപ്പള്ളിൽ കണ്ണാശാകുന്നേൽ സുനിമോനുള്ള മരുന്നുമായാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു സുനി ക്യാൻസർ രോഗബാധയെ തുടർന്ന് ജോലിയിൽ നിന്നും പിരിഞ്ഞു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ദിവസവും കഴിക്കേണ്ട മരുന്ന് തീർന്നതിനെ തുടർന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സുനിയുടെ ഭാര്യ സഹോദരൻ ആൽമജൻ സി.പി.ഐ നേതാവ് പി.കെ ഷാജൻ മുഖാന്തിരം പാലാ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് തിരുവനന്തപുരത്ത് കാരുണ്യയിൽ നിന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മരുന്ന് ശേഖരിച്ചു സുനിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.