ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ14ന് പ്രാർത്ഥനാ ദിനമായി ആചരിക്കും. വിഷു ദിനത്തിൽ യൂണിയനു കീഴിലുള്ള 59 ശാഖകളിലെ എല്ലാ ഭവനങ്ങളിലും രാവിലെ 8 മുതൽ 9 വരെ അലങ്കരിച്ച ഗുരുദേവ ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി കുടുംബസമേതം പ്രാർത്ഥന നടത്തും. കൊവിഡ് 19 നെ തുടർന്നുള്ള സർക്കാരിന്റെ ജാഗ്രതാ നിർദ്ദശങ്ങൾ യൂണിയൻ ശാഖാ പ്രവർത്തകർ പാലിക്കണമെന്നും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.