കോട്ടയം : വ്യാജ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വാറ്റ് ഉപകരണങ്ങളും, 15 ലിറ്റർ കോടയും പിടിച്ചെടുത്തു. മാൻവെട്ടം മേമ്മുറി ചിറയിൽ വീട്ടിൽ ജി.പ്രദീപ് (44), കിഴക്കേടത്ത് വീട്ടിൽ കെ.കെ വിജയൻ (49) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ ശിവൻകുട്ടിയും സംഘവും അറസ്റ്റ് ചെയ്‌തത്.
എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ സജി, സിപിഒമാരായ എ.കെ പ്രവീൺകുമാർ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലോക്ക് ഡൗണിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചു പൂട്ടിയതോടെ വലിയ തോതിലുള്ള ഓർഡറുകളാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇവർക്ക് നൽകാൻ ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.