മുണ്ടക്കയം: ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ വിശ്രമിക്കുന്നവർക്ക് വിഷു സമ്മാനമായി സി.പി.എം പ്രവർത്തകർ ചക്ക, മാങ്ങ, തേങ്ങ എന്നിവ എത്തിക്കുന്നു. ഇന്നലെ കലാദേവി ലൈൻ, പാർത്ഥസാരഥി ക്ഷേത്രം, പാറയമ്പലം എന്നിവിടങ്ങളിലെ 400 വീടുകളിൽ വിതരണം ചെയ്തു. ഇന്ന് രാവിലെ മുണ്ടക്കയം മുളങ്കയം, വരിക്കാനി, ഇ. എം. എസ് കോളനി എന്നിവിടങ്ങളിൽ വിതരണം നടത്തും. നേരത്തെ 14 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റും ഇവർ വിതരണം ചെയ്തിരുന്നു.