പൊൻകുന്നം: ആഴ്ചയിൽ രണ്ടുദിവസമെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപേ കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സ്വയം കടകൾ അടച്ചിടാൻ തയ്യാറായവരാണ്. ഉപാധികളോടെ, ആരോഗ്യവകുപ്പിന്റെ നിർദേശമനുസമനുസരിച്ച് പ്രവർത്തിക്കാൻ അംഗങ്ങൾ തയ്യാറാണ്. ഈ തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക സഹായമോ പലിശരഹിത വായ്പാ പാക്കേജോ സർക്കാർ അനുവദിക്കണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രദാസ് ആവശ്യപ്പെട്ടു.