ചങ്ങനാശേരി : വിവിധ പെൻഷനുകൾ, മറ്റു സാമ്പത്തിക പാക്കേജുകൾ എന്നിവയുടെ വിതരണത്തിനായി ചങ്ങനാശേരി തപാൽ ഡിവിഷനിൽ സജ്ജീകരണങ്ങൾ ഒരുക്കിയതായി തപാൽ സൂപ്രണ്ട് ഇ. ടി. ഹരി അറിയിച്ചു. ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളും തുറന്ന് പ്രവർത്തിക്കും.

തപാൽ വകുപ്പിന്റെ ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴി സർവീസ് ചാർജ് ഇല്ലാതെ പോസ്റ്റ്മാൻ നേരിട്ടു വീട്ടിൽ പണമെത്തിക്കും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് അക്കൗണ്ടിൽ നിന്നും എ.ടി.എമ്മിൽ പോകാതെ തന്നെ പണം വീട്ടിലെത്തും. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വിളിച്ചു മേൽവിലാസവും എത്ര രൂപയാണ് പിൻവലിക്കാൻ ആവശ്യമുള്ളതെന്ന് പറഞ്ഞാൽ ഈ സേവനം ലഭിക്കും.10000 രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04812424444 (ചങ്ങനാശ്ശേരി ഡിവിഷനൽ ഓഫീസ് ) എന്ന നമ്പറിൽ ബന്ധപ്പെടുക