കോട്ടയം: കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാനും മുൻ സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന റ്റി.വി.ബാബുവിന്റെ നിര്യാണത്തിൽ മാർഗ്ഗദർശകമണ്ഡൽ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, അഖില കേരള ഹിന്ദു സാബവ മഹാസഭ സംസ്ഥാന ജന.സെക്രട്ടറി എം.സത്യശീലൻ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡൻ്റ് പി.എസ്.പ്രസാദ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, കോട്ടയം ജില്ലാ, ജന.സെക്രട്ടറി രാജേഷ് നട്ടാശേരി, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, എന്നിവർ അനുശോചിച്ചു. പട്ടികജാതി സമൂഹത്തിൻ്റെ ജീവൽ പ്രശ്‌നങ്ങളിൽ പോരാട്ട വീര്യം പ്രകടിപ്പിക്കുന്നതോടൊപ്പം ഹൈന്ദവ ഐക്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു റ്റി.വി.ബാബു. അകാലത്തിലുള്ള അദ്ദേഹത്തിൻ്റെ വിയോഗം സംഘടനയ്ക്കു മാത്രമല്ല സമൂഹത്തിനും ഒരു നഷ്ടമാണെന്നും ഭാരവാഹികൾ പറഞ്ഞു.