എലിക്കുളം: പെരുമ്പോഴിപുറത്ത് (കാവുങ്കൽ) പി.കെ. സുകുമാര കൈമൾ (84) നിര്യാതനായി. എലിക്കുളം എം.ജി.എം. യു.പി. സ്‌കൂൾ, ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്. ഹൈസ്‌കൂൾ, ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എലിക്കുളം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, എം.ജി.എം. യു.പി. സ്‌കൂൾ മാനേജർ, എലിക്കുളം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, സി.പി.എം. എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പി.എസ്. സരോജനിയമ്മ (റിട്ട.പ്രഥമാദ്ധ്യാപിക, എം.ജി.എം. യു.പി.എസ്. എലിക്കുളം), പനമറ്റം തുടിയനാൽ കുടുംബാംഗമാണ്. മക്കൾ: ടി.എസ്. രഘു (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്. പനമറ്റം, സെക്രട്ടറി എലിക്കുളം എൻ.എസ്.എസ്. കരയോഗം), ഹരികുമാർ (മാനേജർ ട്രാക്കോ കേബിൾ ലിമിറ്റഡ് എറണാകുളം, മുൻ ഭരണസമിതിയംഗം എലിക്കുളം എൻ.എസ്.എസ്. കരയോഗം). മരുമക്കൾ: സി.കെ. വത്സമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, എസ്.ഡി.യു.പി. സ്‌കൂൾ, പൊൻകുന്നം), സി. അമ്പിളി (അസി. ഡയറക്ടർ കൃഷി വകുപ്പ്, പുല്ലാട്). സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.