ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം 14ന് വിഷു ദിനം പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ചങ്ങനാശേരി യൂണിയൻ തീരുമാനിച്ചു. വിഷു ദിനത്തിൽ യൂണിയനു കീഴിലുള്ള 59 ശാഖകളിലേയും എല്ലാ ഭവനങ്ങളിലും രാവിലെ 7 മുതൽ 8 മണി വരെയുള്ള സമയം പഞ്ചശുദ്ധിയോടെ ഗുരുദേവ ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് 5 തിരിയിട്ട് വിളക്ക് കൊളുത്തി കുടുംബസമേതം പ്രാർത്ഥന നടത്തണം.
ദീപാർപ്പണം, ഗുരുധ്യാനം, ഗുരു ഷഡ്ക്കം, ഗുരുസ്തവം, ഭദ്രകാള്യാഷ്ടകം, പിണ്ഡനന്ദി, ഗദ്യപ്രാർത്ഥന, ദൈവദശകം, എന്നീ പ്രാർത്ഥനകൾ ചൊല്ലി ലോകനന്മക്കായി പ്രാർത്ഥിച്ചു കൊണ്ട് സമർപ്പിക്കണം. സർക്കാരിൻറെ ജാഗ്രതാ നിർദ്ദശങ്ങൾ പാലിക്കുകയും യോഗത്തിന്റെയും യൂണിയന്റെയും നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് സന്നദ്ധ സേവന പ്രർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്ത യൂണിയനിലെ എല്ലാ ശാഖാ പ്രവർത്തകരും, പോഷക സംഘടനാ പ്രവർത്തകരും, വിഷു ദിനത്തിൽ പ്രാർത്ഥനാ യജ്ഞം നടപ്പിലാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ഭവനങ്ങളിലും നൽകണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.